തുക കുറച്ച് ടൊവിനോയും ജോജുവും

തുക കുറച്ച് ടൊവിനോയും ജോജുവും

 പ്രതിഫല തര്‍ക്കത്തില്‍ വലഞ്ഞ സിനിമ രംഗത്ത് ആശ്വാസം.ജോജു ജോര്‍ജ് പ്രതിഫലം കുറച്ചു. സിനിമയുടെ റിലീസിന് ശേഷമേ പ്രിതഫലം വാങ്ങിക്കൂ എന്ന് ടൊവിനോയും തീരുമാനിച്ചു. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ ചലച്ചിത്രതാരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

അമ്പത് ലക്ഷത്തില്‍ നിന്നും ജോജു ജോര്‍ജ് പ്രതിഫലം മുപ്പത് ലക്ഷമായി കുറച്ചു. ടൊവിനോയും തന്റെ പ്രതിഫലം കുറച്ചു. അതേസമയം തന്റെ പുതിയ ചിത്രത്തില്‍ പ്രതിഫലം വേണ്ടെന്നും ടൊവിനോ അറിയിച്ചു. സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ നിര്‍മാതാവ് നല്‍കുകയാണെങ്കില്‍ മാത്രം മതി പ്രതിഫലം എന്ന നിലപാടാണ് ടൊവിനോ സ്വീകരിച്ചിരിക്കുന്നത്.