പ്രണയ ജോഡികളായി അനുഷ്‌കയും മാധവനും

പ്രണയ ജോഡികളായി അനുഷ്‌കയും മാധവനും
അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഹേമന്ദ് മധുകര്‍ ചിത്രമാണ് ‘സൈലന്‍സ്’.മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.ഇപ്പോഴിതാ ചിത്രത്തിലെ നീയേ നീയേ എന്നു തുടങ്ങുന്ന ഗാനം പുറത്തെത്തിയിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. തെലുങ്ക് തമിഴ് പതിപ്പുകളുമുണ്ട് ചിത്രത്തിന്. തെലുങ്കില്‍ സിദ് ശ്രീറാമും തമിഴില്‍ ആലാപ് രാജുവുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് മലയാളത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത്.അഞ്ജലി, ശാലിനി പാണ്ഡെ, മൈക്കിള്‍ മാഡ്സെന്‍, സുബ്ബരാജു, ശ്രീനിവാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.