പുതിയ ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, കൈപ്പിടി എന്നിവ സൗജന്യമാണ്.

  പുതിയ ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, കൈപ്പിടി എന്നിവ സൗജന്യമാണ്.

ആറ്റുനോറ്റൊരു ബൈക്ക് വാങ്ങിയാല്‍ കൂടെ  ഹെല്‍മറ്റ് സൗജന്യമായി ലഭിക്കാറുണ്ട്. ഈ സൗജന്യം ഒരുപരിധി വരെ ഉപയോക്താവിന്റെ കണ്ണില്‍ പൊടിയിടലാണ്. ഹെല്‍മറ്റ് നല്‍കി സൗജന്യമായി ലഭിക്കേണ്ട മറ്റുള്ള പാര്‍ട്‌സുകള്‍ക്ക് വിലയീടാക്കാറുണ്ട്.ഹെല്‍മറ്റിന് പുറമെ, ഇരുചക്ര വാഹനങ്ങളില്‍ നമ്മള്‍ ഘടിപ്പിക്കുന്ന എല്ലാ പാര്‍ട്‌സുകള്‍ക്കും ഡീലര്‍മാര്‍ ഉപയോക്താക്കളില്‍ നിന്ന് അധികപണം ഈടാക്കാറുണ്ട്. എന്നാല്‍, ഹെല്‍മറ്റ്, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ് എന്നിവ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കേണ്ടവയാണ്.

കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് നിര്‍മാതാക്കള്‍ ഹെല്‍മറ്റ് വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനം രജിസ്റ്റിര്‍ ചെയ്ത് നല്‍കിയാല്‍ മതിയെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.ഈ നിര്‍ദേശത്തില്‍ വീഴ്ച്ച വരുത്തുന്ന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, കൈപ്പിടി ഇവയും സൗജന്യമായി നല്‍കണമെന്നാണ് നിര്‍ദേശം.