ബ്രേക്ക് ചവിട്ടേണ്ടതിന് പകരം ആക്‌സിലറേറ്റര്‍ അമര്‍ത്തി;അത്രേ ചെയ്തുള്ളൂ ! (വീഡിയോ)

ബ്രേക്ക് ചവിട്ടേണ്ടതിന് പകരം ആക്‌സിലറേറ്റര്‍ അമര്‍ത്തി;അത്രേ ചെയ്തുള്ളൂ ! (വീഡിയോ)

കാര്‍ നിര്‍ത്തുന്നതിനായി ബ്രേക്ക് ചവിട്ടേണ്ടതിന് പകരം ആക്‌സിലറേറ്റര്‍ അമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ അപകടമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കാര്‍ കഴുകുന്നതിനായി സര്‍വീസ് സ്റ്റേഷനിലെത്തിയ വാഹനമാണ് അപകടത്തില്‍പെട്ടത്. 

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാക്കന്‍സാക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പുറത്തുവിട്ടിരിക്കുന്നത്.കാര്‍ നിര്‍ത്തുന്നതിനായി ബ്രേക്ക് അമര്‍ത്തുന്നതിന് പകരം ആക്‌സിലറേറ്ററില്‍ അമര്‍ത്തിയതാണ് അപകടമുണ്ടാക്കിയതെന്നാണ് ഫയര്‍ ഡിപ്പാര്‍മെന്റ് അറിയിച്ചത്.

64 വയസ് പ്രായമുള്ള സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തത്. അവരുടെ മകളും കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇവര്‍ രണ്ടുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും സിബിഎസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അപകടത്തെ തുടര്‍ന്ന് പുഴയില്‍ ഭാഗികമായി മുങ്ങിപ്പോയ കാര്‍ കമ്പനിയില്‍ നിന്നുള്ള ആളുകള്‍ എത്തി കരയില്‍ എത്തിച്ചു.