ഓഫറില്‍ പിഎസ്‍ജി വീണു; നെയ്മര്‍ പുതിയ ക്ലബ്ബിലേക്ക്

ഓഫറില്‍ പിഎസ്‍ജി വീണു; നെയ്മര്‍ പുതിയ ക്ലബ്ബിലേക്ക്

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിനെ ബാഴ്സയിലെത്തിക്കാന്‍ ക്ലബ്ബ് പതിനെട്ടടവും പയറ്റുന്നതായി റിപ്പോര്‍ട്ട്. ക്ലബ്ബ് മുന്നോട്ട് വെയ്ക്കുന്ന വന്‍ ഓഫറിന് പിന്നാലെ നെയ്മറിന് ബാഴ്സലോണയിലേക്ക് വഴി തെളിയുന്നതായാണ് സൂചന. 100 മില്ല്യണ്‍ യൂറോയും രണ്ട് താരങ്ങൾക്കും പകരമായി ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി നെയ്മറിനെ ക്യാമ്പിലേക്ക് അയക്കുമെന്നാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 100 മില്ല്യണ്‍ യൂറോയ്ക്ക് ഒപ്പം ബാഴ്സയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബെലെ, നെൽസൺ സെമെടോ എന്നീ താരങ്ങളെയാണ് പിഎസ്ജി ആവശ്യപ്പെടുന്നത്. 

 

നേരത്തേ നെയ്മറിനെ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്സയില്‍ എത്തിക്കാനുള്ള ക്ലബ്ബിന്‍റെ ശ്രമം പിഎസ്ജി തള്ളിയിരുന്നു. എന്നാല്‍ ബാഴ്സലോണയുടെ ഓഫര്‍ പിഎസ്ജി നിരസിച്ചതോടെ നെയ്മറിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള നീക്കം യുവന്‍റസും ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.നെയ്മറെ ലോണ്‍ കരാറില്‍ ക്ലബ്ബിലെത്തിക്കാന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് എഫ്സി ബാഴ്സലോണ ശ്രമം നടത്തിയത്. നിലവില്‍ നെയ്മറെ സ്വന്തമാക്കാന്‍ വന്‍ തുക മുടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഒരു വര്‍ഷത്തെ ലോണ്‍ അടിസ്ഥാനത്തില്‍ താരത്തെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ബാഴ്സലോണ ശ്രമം ആരംഭിച്ചത്. ഒരു വര്‍ഷം ലോണ്‍ അടിസ്ഥാനത്തില്‍ കളിപ്പിച്ച ശേഷം അടുത്ത സീസണില്‍ നെയ്ണറെ സ്ഥിര കരാറില്‍ സ്വന്തമാക്കാനുള്ള ആലോചനകളാണ് ബാഴ്സ മാനേജ്മെന്‍റ് നടത്തിയിരുന്നത്. നേരത്തേ തന്നെ നെയ്മറെ സ്വന്തമാക്കുന്നതിനായി പിഎസ്ജി മാനേജ്മെന്‍റുമായി ബാഴ്സലോണ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഉയര്‍ന്ന കൈമാറ്റ തുകയാണ് നെയ്മറിനായി പിഎസ്ജി ആവശ്യപ്പെട്ടത്. പിന്നാലെ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയും ചെയ്തു. 263 മില്ല്യണ്‍ ഡോളറാണ് നെയ്മറെ സ്വന്തമാക്കാനായി പിഎസ്ജി ബാഴ്സയ്ക്ക് നല്‍കിയ കൈമാറ്റ തുക. എന്നാല്‍ നിലവില്‍ 150 മില്ല്യണ്‍ ഡോളറാണ് നെയ്മറിനായി പിഎസ്ജി ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകളുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.