ധാരാവിക്ക് സഹായവുമായി അജയ് ദേവ്ഗൺ, ഉത്തരവാദിത്വം ഏറ്റെടുത്ത് താരം

ധാരാവിക്ക് സഹായവുമായി അജയ് ദേവ്ഗൺ,  ഉത്തരവാദിത്വം ഏറ്റെടുത്ത് താരം

മുംബൈയിലെ ധാരാവിയിലെ 700 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ. ധാരാവിയിലെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത വിവരം അദ്ദേഹം ട്വീറ്റിലൂടെയാണ് അറിയിച്ചത്. ധാരാവിയിപ്പോൾ കൊവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്.

നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഒരുപാട് ആളുകൾ പലയിടത്തും അവശ്യവസ്തുക്കളും റേഷനും ശുചിത്വ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇനിയും കൂടുതല്‍ പേര്‍ സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, 700 കുടുംബങ്ങളെ തങ്ങൾ സഹായിക്കുന്നുണ്ടെന്നും അജയ് തന്റെ ട്വീറ്റിൽ കുറിച്ചു.ഇതിനുമുൻപും മുംബൈയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ താരം എത്തിച്ചു കൊടുത്തിട്ടുണ്ട്.ധാരാവിയിലെ യുവകലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു.