അബുദാബിയില്‍ വാഹനം കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ച് പേർ മരിച്ചു

 | 
അബുദാബിയില്‍ വാഹനം കൂട്ടിയിടിച്ച് തീപിടിച്ചു; അഞ്ച് പേർ മരിച്ചു

അബുദാബി: അല്‍ ദഫ്ര മേഖലയിലെ അസബിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു. സ്വദേശിയും അറബ് പൗരനും മൂന്ന് ഏഷ്യാക്കാരുമാണ് മരിച്ചതെന്ന് അബുദാബി പോലീസ് പറഞ്ഞു. പരുക്കേറ്റ സ്വദേശി പൗരനെ ആശുപത്രിയിലേക്ക് മാറ്റി. അശ്രദ്ധയോടെ ഇട റോഡില്‍ നിന്ന് പ്രധാനറോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോടെയാണ് അപകടമുണ്ടായത്. തുടർന്ന് വാഹനത്തിന് തീപിടിക്കുകയും ചെയ്തു. വാഹനമോടിക്കുമ്പോള്‍ വേഗത്തിലും ഇട റോഡുകളിലായിരിക്കുമ്പോഴും പ്രത്യേകം ശ്രദ്ധവേണം. ഉറക്കച്ചടവുണ്ടെങ്കിലോ ക്ഷീണമുണ്ടെങ്കിലോ ഡ്രൈവ് ചെയ്യാതിരിക്കുന്നതാണ് ഉചിതം. അബുദാബി പോലീസ് ഓ‍ർമ്മിപ്പിച്ചു