ആഭ്യന്തര യാത്രകള്‍ക്ക്  സൗദിയില്‍  വാക്‌സിന്‍ നിര്‍ബന്ധമില്ല ; വിശദീകരണവുമായി  ആരോഗ്യ മന്ത്രാലയം 
 

വ്യക്തികളുടെ ആരോഗ്യ നില തെളിയിക്കുന്ന തവക്കൽന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പച്ചയായിരിക്കണമെന്ന നിബന്ധന നിർബന്ധമാണെന്നും അതോറിറ്റി വിശദീകരിച്ചു.
 | 
uae

സൗദിയിൽ ആഭ്യന്തര  യാത്രകൾക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിൻ സ്വകരിക്കാത്തവർക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. 

ആഭ്യന്തര യാത്രകൾ നടത്തുന്നതിന് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്ലെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി വിഭാഗവും വ്യക്തമാക്കി. എന്നാൽ വ്യക്തികളുടെ ആരോഗ്യ നില തെളിയിക്കുന്ന തവക്കൽന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പച്ചയായിരിക്കണമെന്ന നിബന്ധന നിർബന്ധമാണെന്നും അതോറിറ്റി വിശദീകരിച്ചു.

alsoreadഅബുദാബിയിൽ വിസ പുതുക്കാൻ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കി

സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഇത് ബാധകമാണ്. പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ള ഓരോ വ്യക്തിക്കും വ്യക്തിഗത തവക്കല്‍ന ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണെന്നും ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. തവക്കല്‍നയില്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വരെ സ്റ്റാറ്റസ് നിലനില്‍ക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രാലയ അതികൃതര്‍ അറിയിച്ചു.