ഇന്ത്യയ്ക്ക് യു.എസ് വാക്‌സിന്‍ കൈമാറും: കമല ഹാരിസിന് നന്ദി അറിയിച്ച് മോദി

ആഗോളതലത്തില്‍ 25 മില്യണ്‍ ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യു.എസ് ഇന്ത്യയിലേക്കും വാക്‌സിന്‍ എത്തിക്കുന്നത്.
 | 
Kamala Harris

ന്യൂഡല്‍ഹി: കോവിഡ് അതിരൂക്ഷമായ ഇന്ത്യയ്ക്ക് യു.എസ് വാക്‌സിന്‍ കൈമാറും. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആഗോളതലത്തില്‍ 25 മില്യണ്‍ ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യു.എസ് ഇന്ത്യയിലേക്കും വാക്‌സിന്‍ എത്തിക്കുന്നത്.

നരേന്ദ്ര മോഡിക്ക് പുറമേ മെക്‌സിക്കോ പ്രസിഡന്റ് അന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍, ഗ്വാട്ടിമാല പ്രസിഡന്റ് അലജാന്‍ട്രോ ഗ്യാമത്തെയ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും വാക്‌സിന്‍ നല്‍കുമെന്ന് വ്യാഴാഴ്ച കമല ഹാരിസ്  വിളിച്ചറിയിച്ചു

കമല ഹാരിസുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനുശേഷം, ഇന്ത്യയ്ക്ക് വാക്‌സിന്‍ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.