ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്രാ വിലക്ക് ജൂലൈ ആറുവരെ നീട്ടി

 | 
Passengers

ദുബായ്:  ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറുവരെ യാത്രാവിമാനസ‍ർവ്വീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്.യുഎഇയിലെ ജനറല്‍ സിവില്‍ ഏവിയേഷന്റെ നിർദ്ദേശപ്രകാരമാണിതെന്നും ട്വീറ്റില്‍ എയർഇന്ത്യാ എക്സ്പ്രസ് വ്യക്തമാക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പുതിയ തിയതിയില്‍ റീ ബുക്ക് ചെയ്യാമെന്നും അധികൃതർ അറിയിക്കുന്നു.


 

ജൂൺ 30 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ദുബായ് എമിറേറ്റ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.