ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള യാത്ര വിലക്ക് വീണ്ടും നീട്ടി

ജൂൺ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വിലക്ക് നിലവിൽ വരും.
 | 
flight

മസ്കറ്റ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള യാത്ര വിലക്ക് വീണ്ടും നീട്ടി സുപ്രീം കമ്മിറ്റി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാൻ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്കും നീട്ടിയിരിക്കുകയാണ്.

ഇന്ത്യയിലൂടെ 14 ദിവസത്തിനിടയിൽ യാത്ര ചെയ്തിട്ടുള്ളവർക്കും വിലക്ക് ബാധകമാണ്. ജൂൺ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വിലക്ക് നിലവിൽ വരും.