പാക്കിസ്ഥാനെ ഞെട്ടിച്ച് ദുരന്ത വാർത്ത:ട്രെയിനുകൾ കൂട്ടിയിടിച്ച് 30 ലേറെ പേർ മരിച്ചു 

മില്ലത് എക്‌സ്പ്രസും സർ സയിദ് എക്‌സ്പ്രസുമാണ് അപകടത്തിൽപെട്ടത്
 | 
Train cladh

ഇസ്ലാമാബാദ്: പാകിസ്താനിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച്‌ 30 ലേറെ പേർ മരിച്ചു. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം നടന്നത്. അപകടത്തിൽ അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മില്ലത് എക്‌സ്പ്രസും സർ സയിദ് എക്‌സ്പ്രസുമാണ് അപകടത്തിൽപെട്ടത്.

റേതി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം. ലാഹോറിൽനിന്നും കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സർ സയിദ് എക്‌സ്പ്രസ്. കറാച്ചിയിൽനിന്നും സർഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസ് പാളംതെറ്റുകയും സർ സയിദ് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

ഗ്രാമീണരും പൊലീസും മറ്റു രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപ ആശുപത്രികളിലേക്ക് മാറ്റി. മില്ലത് എക്‌സ്പ്രസിന്റെ 14 ഓളം ബോഗികൾ അപകടത്തിൽ മറിഞ്ഞുവെന്നാണ് റിപ്പോർട്ട്