വാക്സിന്റെ രണ്ട് ഡോസുമെടുത്തവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ വേണ്ട ;എയർഇന്ത്യ

 | 
air india

ദുബായ്: കോവിഡ് വാക്സിന്റെ രണ്ട് ഡോസുമെടുത്തവർ കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ പിസിആർ ടെസ്റ്റ് എടുക്കേണ്ട ആവശ്യമില്ലെന്ന് എയർഇന്ത്യ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്.

കേരളം കൂടാതെ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും വാക്സിനെടുത്തതിന്റെ തെളിവ് കൈയ്യില്‍ കരുതിയാല്‍ മതിയെന്നാണ് അറിയിപ്പ്. വാക്സിന്റെ രണ്ടാം ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിട്ടായിരിക്കണം യാത്ര.

അതേസമയം അന്താരാഷ്ട്ര യാത്രകള്‍ക്ക് ഇത് ബാധകമാണോയെന്ന ഒരു യാത്രാക്കാരന്റെ ചോദ്യത്തിന് എയർ ഇന്ത്യ ഉത്തരം നല്‍കിയിട്ടില്ല. ട്വീറ്റില്‍ ഇത് വ്യക്തമാകുന്നുമില്ല.