വാക്‌സിന്‍  സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് സൗദി 

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകുമെന്നും അധികൃതര്‍ അറിയിച്ചു.
 | 
soudi

യാദ്: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് സൗദി അറേബ്യ. ഇവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുവാന്‍ അനുവാദമില്ല. വിലക്ക് മാറിയതിന് ശേഷം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരച്ചുട്ടള്ളവര്‍ക്ക് സൗദിയിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതായി വരില്ല. സൗദിയിലെത്തുന്ന വാക്‌സിന്‍ എടുക്കാത്തവരായ വിദേശികള്‍ രാജ്യത്തെത്തി ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.