രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ച യു.കെ ആരോഗ്യ​ സെക്രട്ടറി സാജിദ്​ ജാവിദിന്​ കോവിഡ്

കോ​വി​ഡ്​ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌​ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ ചും​ബി​ച്ച്‌​ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്​ മാ​റ്റ്​ ഹാ​ന്‍​കോ​ക്​ രാ​ജി​വെ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മു​ന്‍ ചാ​ന്‍​സ​ല​റും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​മാ​യ​ സാ​ജി​ദ്​ ആരോഗ്യ സെക്രട്ടറിയായി നി​യ​മ​തിനായത്​.
 | 
SAJID JAVID

രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ച യു.കെ ആരോഗ്യ​ സെക്രട്ടറി സാജിദ്​ ജാവിദിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗബാധ സ്​ഥിരീകരിച്ച സാജിദ് 10 ദിവസം​ സ്വയം നിരീക്ഷണത്തില്‍ കഴിയണം​. നേരത്തെ കോവിഡ്​ ബാധിതനായിരുന്ന പ്രധാനമ​ന്ത്രി ബോറിസ്​ ജോണ്‍സണുമായി സാജിദ്​ മുഖാമുഖം കണ്ടുമുട്ടിയി​രുന്നോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

ജാവിദ്​ കഴിഞ്ഞ ആഴ്ച മന്ത്രിമാര്‍ക്കൊപ്പം പാര്‍ലമെന്‍റില്‍ വന്നിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ദ ടെലിഗ്രാഫ്​ പത്രത്തോട്​ പറഞ്ഞു. വാക്​സിന്‍ സ്വീകരിച്ചതിനാല്‍​ രോഗലക്ഷണങ്ങള്‍ കുറവായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ജനങ്ങള്‍ പരിശോധന നടത്തണമെന്ന്​ അദ്ദേഹം അഭ്യര്‍ഥിച്ചു.