അബുദാബിയില്‍ ജൂലൈ മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കും

നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല
 | 
abudabhi

അബുദാബി: ജൂലൈ ഒന്നുമുതല്‍ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള ഒരുക്കങ്ങളുമായി അബുദാബി അധികൃതര്‍. ഈ തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് ഗുണകരമാകും.

നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ റെഡ് ലിസ്റ്റിലുള്ള രാജ്യക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഉണ്ട്.

ഇവര്‍ അബുദാബിയിലെത്തി നാലും എട്ടും ദിവസങ്ങളില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ജൂലൈ ഒന്നു മുതല്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്ന് അബുദാബി നേരത്തെ അറിയിച്ചിരുന്നു.