പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ഫ്രഞ്ച് പ്രസിഡന്റ് അടക്കം 14 ലോക നേതാക്കള്‍ പട്ടികയില്‍

34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ , സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് വെളിപ്പെടുത്തല്‍. 

 | 
pegasus

പാരിസ്: പെഗസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ ഫ്രഞ്ച് പ്രസിഡന്റ് അടക്കം 14 ലോക നേതാക്കളും. 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പട്ടികയില്‍ കണ്ടെത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിയവരുടെ നമ്പറും പട്ടികയിലുണ്ട്. മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോ ആണെന്നും 10 പ്രധാനമന്ത്രിമാരുടെയും നമ്പറുകള്‍ ചോര്‍ത്തി എന്നുമാണ് റിപ്പോര്‍ട്ട്.

34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ , സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് വെളിപ്പെടുത്തല്‍. 

അതേസമയം, പെഗസസ് ഫോൺ ചോർത്തലിന് വിധേയമായ കൂടുതൽ പേരുടെ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. വിഷയത്തിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം. ബക്രീദ് അവധിക്ക് ശേഷം നാളെ സഭ ചേരുമ്പോൾ വിഷയം വീണ്ടും പ്രതിപക്ഷം ഉന്നയിക്കും.