അബുദാബിയില്‍ രാത്രിസഞ്ചാര നിയന്ത്രണം നാളെ മുതല്‍

 | 
curfew

അബുദാബി: കൊവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അബുദാബിയില്‍ രാത്രിസഞ്ചാര നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. ജൂലൈ 19 മുതല്‍ ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി അബുദാബി ദുരന്ത നിവാരണ അതോറിറ്റിയാണ് രാത്രിസഞ്ചാര നിയന്ത്രണം രാജ്യത്ത് ഏര്‍പ്പെടുത്തിയത്.

അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുക. ഈ സമയത്താണ് സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതെ സമയം അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും എമര്‍ജന്‍സി ജോലികളില്‍ ഏര്‍പ്പെടാന്‍ അനുമതിയുള്ളവര്‍ക്കും മാത്രം ഈ സമയത്ത് പുറത്തിറങ്ങാം. എന്നാല്‍ ഇതിനുള്ള പൊലീസ് പെര്‍മിറ്റ് വാങ്ങണം. www.adpolice.gov.ae എന്ന വെബ്‌സൈറ്റിലൂടെ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം.