അതിജീവനവും...പോരാട്ടവും ...!! ഇന്ന് ലോക തൊഴിലാളി ദിനം

 | 
അതിജീവനവും...പോരാട്ടവും ...!! ഇന്ന് ലോക തൊഴിലാളി ദിനം

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ  കോവിഡ് വ്യാപനത്തിനിടയിലാണ് നാം കടന്നു പോകുന്നത് .ഉറ്റവരും ഉടയവരും ജീവവായു പോലും കിട്ടാതെ മരിച്ചു വീഴുന്ന കാഴ്ച . രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉണ്ടാകാൻ പോകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയുമാണ്. ഇതിനിടയിലാണ്  വിപ്ലവത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി  അന്താരാഷ്ട്ര തൊഴിലാളി ദിനം കടന്ന് വരുന്നത്.

ലോകമാകെ പടർന്നു പിടിച്ച ഈ മഹാമാരിയെ ചെറുക്കാൻ  സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുന്ന എല്ലാ മുൻനിര ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, തുടങ്ങി ലോകത്താകമാനം  മറ്റെല്ലാ തൊഴിലാളികളെയും  സേവനം വിലമതിക്കാനാവാത്തതാണ് .

കാർഷിക നയങ്ങൾക്കെതിരെ അഹോരാത്രം  സമരം ചെയ്യുന്ന ലോകത്തെ എല്ലാ കർഷകർക്കും കർഷക തൊഴിലാളികളെയും ഓർക്കാതെ ഈ ദിനം കടന്നു പോകാനാവില്ല .ലോകത്തെ യഥാർത്ഥ 'സമ്പത്ത് സൃഷ്ടാക്കളും', ലോകത്തെ മുന്നോട്ട് നയിക്കുന്ന അദൃശ്യ ശക്തികളുമായി തിരിച്ചറിയപ്പെടാതെ പോകുന്ന നായകരുമായ തൊഴിലാളികൾക്കും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങൾക്കും ഈ ദിനത്തിൽ സ്മരിക്കുന്നു. മെയ് ദിനാശംസകൾ