പ്രവാസികളെ വലയ്ക്കുന്ന നടപടിയുമായി  കുവൈറ്റ് സർക്കാർ ; 60 കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കി നൽകി

ല്ല

ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്തവർക്കാണ് പുതുക്കി നൽകാതിരിക്കുക.
 | 
PRAVASI

കുവൈറ്റ് : പ്രവാസികൾ സമ്മർദ്ദത്തിലാക്കുന്ന നടപടിയുമായി വീണ്ടും ഗൾഫ് രാജ്യങ്ങൾ .60 കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കി നൽകില്ലെന്ന് കുവൈറ്റ് സർക്കാർ. 

ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്തവർക്കാണ് പുതുക്കി നൽകാതിരിക്കുക. കഴിഞ്ഞ വർഷം തന്നെ ഈ തീരുമാനം നിലവിൽ വന്നിരുന്നുവെങ്കിലും 2021 ജനുവരി ഒന്നു മുതലാണ് ഈ തീരുമാനം നടപ്പിലാക്കിയത്. ഇതു പ്രകാരം 60 വയസ്സ് കഴിഞ്ഞവരും ഹൈസ്‌കൂൾ ഡിഗ്രിയോ അതിൽ കുറവോ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളവരുമായ പ്രവാസികൾക്ക് നിലവിലെ തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞാൽ അത് പുതുക്കി നൽകില്ല.


രാജ്യത്തെ ജനസംഖ്യയുടെ 70 ശമതാനത്തോളവും പ്രവാസികളാണെന്നാണ് കണക്ക്. രാജ്യത്തിന്റെ വിഭവങ്ങളിലേറെയും പ്രവാസികളാണ് അനുഭവിക്കുന്നതെന്നും രാജ്യത്തെ ജനസംഖ്യയിലുള്ള അസന്തുലിതത്വം അവസാനിപ്പിക്കണമന്നുമാണ് പലരുടെയും ആവശ്യം. രാജ്യത്തെ വിദേശികളുടെ എണ്ണം 70 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി കുറക്കണമെന്ന് കുവൈറ്റ് പ്രധാനമന്ത്രി സബാഹ് അൽ ഖാലിദ് അൽ സബാഹ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.