കോവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള‌ള വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

 | 
കോവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള‌ള വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയയും. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനം. മെയ് 15 വരെയാണ് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാൽ മെയ് 15 വരെയെങ്കിലും വിമാനങ്ങൾ റദ്ദാക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. ഇന്ത്യയിൽ നിന്ന് എത്തുന്നവർ ഓസ്ട്രേലിയയിലുള്ളവരിൽ അപകട സാധ്യത നിലനിൽക്കുന്നതിനിലാണ് തീരുമാനം

ബ്രിട്ടണ്‍, യു.എ.ഇ, കാനഡ, ന്യൂസിലാന്റ്, ഹോങ്‌കോംഗ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യയിലേക്കുള‌ള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലുള‌ള തങ്ങളുടെ പൗരന്മാരും ഇപ്പോള്‍ തിരികെ വരേണ്ടെന്ന് ന്യൂസിലാന്റ് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള‌ള യാത്രക്കാരില്‍ കൊവിഡ് പോസി‌റ്റിവി‌റ്റി നിരക്ക് മ‌റ്റെല്ലാ രാജ്യങ്ങളുടേതിലും വളരെ കൂടുതലാണെന്നാണ് പല രാജ്യങ്ങളും അറിയിച്ചത്. 

.