ജാക്കിചാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നു

നിലവില്‍ ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാനാണ് ജാക്കിചാന്‍.
 | 
jakichan

ഹോളിവുഡ് താരം ജാക്കിചാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നു. ബെയ്ജിംഗില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തുറന്നുപറച്ചിൽ. നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം. അവര്‍ തന്ന വാഗ്ദാനങ്ങള്‍ നിറവേറ്റും, ഉറപ്പ് നല്‍കിയത് നല്‍കും. സിപിസി അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ജാക്കിചാന്‍ പറഞ്ഞു. നിലവില്‍ ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാനാണ് ജാക്കിചാന്‍.2013 ൽ ജാക്കി ചാനെ ചൈനീസ് പാർലമെന്റിന്റെ പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾടേറ്റീവ് കോൺഫറൻസ് എന്ന സഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു.