കോവിഡ് ഭീതി ; ഇന്ത്യ, പാക് വിമാനങ്ങള്‍ക്ക് ഇറാനില്‍  വിലക്ക്

ഇന്ത്യയില്‍ കോവിഡ്​ വ്യാപനം രൂക്ഷമായതോടെ യുഎസ് ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ യാത്രാവിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നു.
 | 
കോവിഡ് ഭീതി ; ഇന്ത്യ, പാക് വിമാനങ്ങള്‍ക്ക് ഇറാനില്‍ വിലക്ക്

കോവിഡ്​ വ്യാപനം അതിതീവ്രമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പാകിസ്​താനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ഇറാന്‍. ഇരു രാജ്യങ്ങളില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി അറിയിച്ചതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്​ ​ ചെയ്​തു.

ആരോഗ്യ മ​ന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ​ തീരുമാനം. ഇന്ത്യ-​ ഇറാന്‍ വ്യോമപാതയില്‍​ പതിവായി വിമാന സര്‍വിസുകളില്ല. എന്നാല്‍ ഇടക്ക്​ മാത്രം വിമാന സര്‍വിസുകള്‍ നടത്താറുണ്ടെന്ന്​ ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ്​ മുഹമ്മദ്​ ഹസ്സര്‍ സിബാക്ഷ്​ അറിയിച്ചു.

ഇന്ത്യയില്‍ കോവിഡ്​ വ്യാപനം രൂക്ഷമായതോടെ യുഎസ് ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ യാത്രാവിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നു.