ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന്  ഇത്തിഹാദ്

ജൂലൈ 21ഓടെ യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്
 | 
Flight

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീണ്ടേക്കും. ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് അബൂദബി കേന്ദ്രമായ ഇത്തിഹാദ് എയർവേസ് അറിയിച്ചു. യാത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടി എന്ന നിലക്കാണ് ഇത്തിഹാദ് വിശദീകരണം.

ജൂലൈ 21ഓടെ യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഏപ്രിൽ 24 മുതലാണ്​ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക്​ യാത്രാവിലക്ക്​ നിലവിൽ വന്നത്​. തുടർന്ന്​ വിമാന സർവീസുകൾ നിലച്ചു.

കഴിഞ്ഞ മാസം അവസാനത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിലക്ക് തുടരുകയായിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും പുനരാരംഭിച്ചിട്ടില്ല.