അസമിൽ ശക്തമായ   ഭൂചലനം : പരിഭ്രാന്തരായി  ആളുകൾ വീട് വിട്ടോടി

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലും വടക്കൻ ബംഗാളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
 | 
അസമിൽ ശക്തമായ ഭൂചലനം : പരിഭ്രാന്തരായി ആളുകൾ വീട് വിട്ടോടി

അസമിൽ ഇന്ന് രാവിലെ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലും വടക്കൻ ബംഗാളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ലെങ്കിലും, തകർന്ന മതിലുകളുടെയും ജനലുകളുടെയും ഫോട്ടോകൾ പുറത്തു വന്നിട്ടുണ്ട്.

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തും അയൽരാജ്യമായ ഭൂട്ടാനിലും ശക്തമായ ഭൂചലനം അനുഭവപ്പെടുകയും തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടിയതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഗുവാഹത്തിക്ക് വടക്ക് 140 കിലോമീറ്റർ (86 മൈൽ) അകലെയുള്ള ധെകിയജുലി പട്ടണത്തിനടുത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഉപരിതലത്തിൽ നിന്നും 17 കിലോമീറ്റർ ആഴത്തിൽ രാവിലെ 7:51 നാണ് ഭൂകമ്പം ഉണ്ടായത്.

“വലിയ ഭൂകമ്പം അസമിനെ ബാധിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു, എല്ലാവരോടും ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ ജില്ലകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്,” അസം മുഖ്യമന്ത്രി സർബാനന്ദ സോനോവൽ ട്വീറ്റ് ചെയ്തു.