'ഡെ​ൽ​റ്റ വേ​രി​യ​ന്‍റ്' ; ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ കോവിഡ് വകഭേദത്തിന് പേര് നൽകി ഡ​ബ്ല്യു​എ​ച്ച്ഒ

ഇ​ന്ത്യ​യി​ലെ വ​ക​ഭേ​ദ​ത്തി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍
 | 
DELTA

ന്യൂ​ഡെൽ​ഹി: ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ കൊറോണ വകഭേദത്തെ ഇ​നി മു​ത​ൽ ഡെ​ൽ​റ്റ വേ​രി​യ​ന്‍റ് എ​ന്ന് വി​ളി​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ).

ബി.1.167 ​കൊറോണ വ​ക​ഭേ​ദ​ത്തെ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം എ​ന്ന് ലേ​ബ​ൽ ചെ​യ്യു​ന്ന​തി​നെ​തി​രെ ഇ​ന്ത്യ നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വൈ​റ​സു​ക​ളോ വേ​രി​യ​ന്‍റു​ക​ളോ ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ ഉ​പ​യോ​ഗി​ച്ച് തി​രി​ച്ച​റി​യാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ല​പാ​ട്.

കൊറോണ വേ​രി​യ​ന്‍റു​ക​ൾ ക​ണ്ടെ​ത്തു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ദു​ഷ്പേ​രു​വ​രു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ കൊറോണ സാ​ങ്കേ​തി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​രി​യ വാ​ൻ കേ​ര്‍​ഖോ​വും പ​റ​ഞ്ഞു. ബി.1.617 ​വേ​രി​യ​ന്‍റ് 53 പ്ര​ദേ​ങ്ങ​ളി​ൽ ബാ​ധി​ച്ച​താ​യി ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബി.1.617-​നെ ആ​ഗോ​ള​ത​ല​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട വ​ക​ഭേ​ദ​മാ​യി ത​രം​തി​രി​ച്ച​താ​യി കേ​ര്‍​ഖോ​വ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്. കാ​ര​ണം സാ​ധാ​ര​ണ വൈ​റ​സി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ പ​ക​രു​ന്ന​തോ മാ​ര​ക​മാ​യ​തോ വാ​ക്‌​സി​ന്‍ പ​രി​ര​ക്ഷ​ക​ള്‍ മ​റി​ക​ട​ക്കു​ന്ന​തോ ആ​ണ് ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വ​ക​ഭേ​ദ​ത്തി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍