സുപ്രധാന തീരുമാനവുമായി ചെെന : ദമ്പതിമാർക്ക് 3 കുട്ടികൾ വരെയാകാം

40 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന 'ഒറ്റക്കുട്ടിനയം' 2016-ലാണ് ചൈന അവസാനിപ്പിച്ചത്
 | 
Baby

ബെയ്ജിങ്: കുടുംബാസൂത്രണ നയത്തില്‍ ഇളവു വരുത്തി ചൈന. ദമ്പതിമാര്‍ക്ക് മൂന്നുകുട്ടികള്‍ വരെയാകാമെന്നതാണ് പുതിയ നയമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നു എന്ന സെന്‍സസ് വിവര പ്രകാരമാണ് നയത്തില്‍ മാറ്റം വരുത്താന്‍ ചൈന തീരുമാനിച്ചത്.

40 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന 'ഒറ്റക്കുട്ടിനയം' 2016-ലാണ് ചൈന അവസാനിപ്പിച്ചത്. ലോകത്തെ ഏറ്റവും കര്‍ശനമായ കുടുംബാസൂത്രണ നയങ്ങളിലൊന്നായിരുന്നു ഇത്. തൊഴിലെടുക്കുന്നവര്‍ക്ക് പ്രായമാവുകയും സാമ്പത്തിക സ്തംഭനം നേരിടുകയും ചെയ്തതോടെയാണ്‌ നയം മാറ്റാന്‍ ചൈന തീരുമാനിച്ചത്.