ഇന്‍ഡ്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് ഓഗസ്റ്റ് 21 വരെ നീട്ടി കാനഡ

 | 
flight
അതേസമയം ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റുമായി കാനഡയിലെത്താം.

ഇന്‍ഡ്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് ഓഗസ്റ്റ് 21 വരെ നീട്ടി കാനഡ. ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. ഇത് നാലാം തവണയാണ് വിമാനങ്ങളുടെ നിരോധനം നീട്ടുന്നത്. അതേസമയം ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റുമായി കാനഡയിലെത്താം.

 

കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് പിന്നാലെയാണ് ഏപ്രില്‍ 22 മുതല്‍ ഇന്‍ഡ്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്‍ഡ്യയില്‍ റിപോര്‍ട് ചെയ്ത ജനിതമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കാനഡയിലും റിപോര്‍ട് ചെയ്തതിന് പിന്നാലെയാണ് കാനഡ കടുത്ത നടപടിയെടുത്തത്.