27 വർഷത്തെ ദാമ്ബത്യ ജീവിതത്തിന്  വിരാമം ; ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

 ലോകത്തിലെ ഏറ്റവും ധനികരായ ദമ്പതികളാണ്
 | 
bill grates

മൈക്രോസോഫ്റ്റിന്റെ സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരിൽ ഒരാളുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചനം നേടി. ബിൽ ഗേറ്റ്സും മെലിൻഡയും ലോകത്തിലെ ഏറ്റവും ധനികരായ ദമ്പതികളാണ്. ബിൽ ഗേറ്റ്സും മെലിൻഡയും പ്രഖ്യാപനം നടത്തി. അവരുടെ ആസ്തി 130 ബില്യൺ ഡോളറാണ്. ബിൽ ഗേറ്റ്‌സും മെലിൻഡയും തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.


ട്വിറ്ററിലൂടെയാണ് വേർപിരിയുന്ന കാര്യം ഇവർ അറിയിച്ചത്. 27 വർഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ചാരിറ്റി ഫൗണ്ടേഷൻ തുടരുമെന്നും ദമ്ബതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ച്‌ കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും ഇരുവരും പറഞ്ഞു. വളരെയധികം ചിന്തിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഇരുവരും പറയുന്നു.