രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി

കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല
 | 
രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി

ന്യുഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് വിലക്ക് നീട്ടിയത്.

അതേസമയം കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. 28 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും തടസപ്പെടില്ല.