എലികളെ കൊണ്ട് പൊറുതി മുട്ടി ഓസ്‌ട്രേലിയ ; കൊല്ലാൻ ഇന്ത്യയിൽ നിന്നും എലിവിഷം  വാങ്ങുന്നു 

 | 
rat


എലികളെ കൊണ്ട് പൊറുതി മുട്ടി ഓസ്‌ട്രേലിയ . കിഴക്കൻ സംസ്ഥാനങ്ങളിൽ എലികളുടെ എണ്ണത്തിൽ അവിശ്വസനീയമായ വർധനയുണ്ടായി.
ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്ന് ആവശ്യത്തിന് എലി വിഷം ഇറക്കുമതി ചെയ്യാൻ ഓസ്‌ട്രേലിയ തീരുമാനിച്ചു. 

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വേൽസ് ഇന്ത്യയിൽ നിന്നും 5000 ലിറ്റർ ബ്രോമാഡിയോലൻ ഇറക്കുമതി ചെയ്യനാണ് ഉത്തരവിട്ടിരിക്കുന്നത്.ശക്തമായ എലി വിഷമായ ഈ ബ്രോമാഡിയോലോൺ ഓസ്‌ട്രേലിയയിൽ നിരോധിച്ചിരുന്നു . അടിയന്തിര സാഹചര്യങ്ങളിൽ ഇവ ഉപയോഗിക്കുന്നതിന് ഫെഡറൽ തലത്തിൽ നിന്ന് അനുമതി വാങ്ങണം

എലികളുടെ എണ്ണം പെരുകിയതു മൂലം രാജ്യത്തെ കാര്‍ഷിക മേഥഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും പ്രതിസന്ധി ഉണ്ടാവുമെന്നാണ് ആശങ്ക. വസന്ത കാലത്തിനു മുമ്പ് എലികളുടെ എണ്ണം കുറച്ചില്ലെങ്കില്‍ വലിയ സാമ്പത്തിക, സാമൂഹിക പ്രതിസന്ധിയാണ് കര്‍ഷകരെ കാത്തിരിക്കുന്നതെന്നാണ് സൗത്ത് വേല്‍സ് കാര്‍ഷിക മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് 50 മില്യണ്‍ ഡോളര്‍ സൗത്ത് വേല്‍ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.