''മറക്കപ്പെട്ട ബഹിരാകാശ യാത്രികൻ '' അപ്പോളോ – 11 ദൗത്യത്തിലെ മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു

നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ നടന്നപ്പോൾ കമാൻഡ് മൊഡ്യൂൾ പൈലറ്റായിരുന്ന കോളിൻസ് മൈലുൾക്കപ്പുറം ചന്ദ്രനെ വലം വയ്ക്കുകയായിരുന്നു. 
 | 
''മറക്കപ്പെട്ട ബഹിരാകാശ യാത്രികൻ '' അപ്പോളോ – 11 ദൗത്യത്തിലെ മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു

ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ-11 ചാന്ദ്ര ദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റായിരുന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി മൈക്കൽ കോളിൻസ് (90) അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.1969 ജൂലൈ 20നാണ് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ നടന്നപ്പോൾ കമാൻഡ് മൊഡ്യൂൾ പൈലറ്റായിരുന്ന കോളിൻസ് മൈലുൾക്കപ്പുറം ചന്ദ്രനെ വലം വയ്ക്കുകയായിരുന്നു. 

രണ്ട് തവണയാണ് കോളിൻസ് ബഹിരാകാശ യാത്ര നടത്തിയത്. ജെമിനി 10 ദൗത്യത്തിലായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അപ്പോളോ 11ലും. ചന്ദ്രനിൽ കാലുകുത്തിയില്ലെന്ന പേരിൽ ആംസ്ട്രോങിനോളവും ആൽഡ്രിനോളവും കോളിൻസ് പ്രശസ്തനായില്ല. അതുകൊണ്ടു തന്നെ മറക്കപ്പെട്ട ബഹിരാകാശ യാത്രികൻ എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. 

നാഷണല്‍ എയര്‍ ആന്റ് സ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായി കൂടി പ്രവര്‍ത്തിച്ച കോളിന്‍സ്, ബഹിരാകാശവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും രചിച്ചിരുന്നു. പൊതുമണ്ഡലത്തില്‍ എപ്പോഴും മാറിനിന്ന മൈക്കിള്‍ കോളിന്‍സ്, 1974ല്‍ ചന്ദ്രദൗത്യത്തിലെ അനുഭവം പങ്കുവെച്ചുകൊണ്ട് ‘Carrying the Fire’ എന്ന പേരില്‍ ആത്മകഥ എഴുതിയിരുന്നു.