യുഎഇ യാത്രാവിലക്ക്:  വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച് എയര്‍ ഇന്ത്യ :സമയക്രമം ഇങ്ങനെ 

 | 
യുഎഇ യാത്രാവിലക്ക്: വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച് എയര്‍ ഇന്ത്യ :സമയക്രമം ഇങ്ങനെ

യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. ഇന്ന് രാത്രി വൈകി പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- കോഴിക്കോട് – അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി.

തിരുവനന്തപുരത്ത് നിന്ന് വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് -അബുദാബി വിമാനം വൈകിട്ട് 7.45 ന് പുറപ്പെടും.യുഎഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുൻപ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് – റാസൽഖൈമ റൂട്ടിൽ അധിക വിമാനസർവീസ് നടത്തും.

രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക. ടിക്കറ്റുകൾ എയർ ഇന്ത്യ ബുക്കിങ് ഓഫിസുകളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും വാങ്ങാം.അതേസമയം അബൂദാബിയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് രാത്രി 2.10ന് പുറപ്പെടേണ്ട വിമാനം 11.30ന് പുറപ്പെടും. യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ്, രാത്രി 8.30ന് ടെർമിനൽ രണ്ടിൽ റിപ്പോർട്ട് ചെയ്യണം.