ജൂൺ 15 മുതൽ അബൂദബിയിൽ  ഗ്രീൻപാസ് പ്രോട്ടോകോൾ  നിർബന്ധം ; പൊതു സ്ഥലങ്ങളിലെല്ലാം  ബാധകം

റെസ്റ്ററന്റുകൾ, കഫേകൾ, ജിമ്മുകൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്.
 | 
green pass
വാക്സിനേഷന്റെയും പി സി ആർ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും മൊബൈൽ ആപ്ലിക്കേഷനിൽ പച്ച നിറം ലഭിക്കുക.

കോവിഡ് സുരക്ഷയ്ക്കായി ഈ മാസം 15 മുതൽ അബുദാബിയിൽ ഗ്രീൻപാസ് പ്രോട്ടോക്കോൾ നിർബന്ധമാകും. റെസ്റ്റോറന്റുകളും സൂപ്പർമാർക്കറ്റുകളും ആക്‌സസ്സുചെയ്യുന്നതിന് മൊബൈൽ ഫോണിലെ അൽഹൊസൻ  അപ്ലിക്കേഷൻ പച്ചയായിരിക്കണം. അബുദാബിയിലെ 16 വയസ്സിനു മുകളിലുള്ള ആർക്കും ഗ്രീൻപാസ് പ്രോട്ടോക്കോൾ ബാധകമാണ്. ഷോപ്പിംഗ് മാളുകളും വലിയ സൂപ്പർമാർക്കറ്റുകളും ആക്‌സസ് ചെയ്യുന്നതിന്,അൽഹൊസൻ അപ്ലിക്കേഷൻ അത് പച്ചയാണെന്ന് കാണിക്കണം.

റെസ്റ്ററന്റുകൾ, കഫേകൾ, ജിമ്മുകൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്. വാക്സിനേഷന്റെയും പി സി ആർ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും മൊബൈൽ ആപ്ലിക്കേഷനിൽ പച്ച നിറം ലഭിക്കുക.

  1. രണ്ടു ഡോസ് വാക്സിൻ എടുത്ത് 28 ദിവസം കഴിഞ്ഞവർക്ക് 30 ദിവസം പച്ച തെളിയും ( ഏഴ് ദിവസം E എന്ന ഇംഗ്ലീഷ് അക്ഷരവും തെളിയും)
  2. രണ്ട് ഡോസ് വാക്സിനെടുത്ത് 28 ദിവസം കഴിയാത്തവർക്ക് 14 ദിവസം പച്ച തെളിയും ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസിന് കാത്തിരിക്കുന്നവർക്ക് 7 ദിവസം പച്ച നിറം തെളിയും
  3. ആദ്യ ഡോസ് സ്വീകരിച്ച് 48 ദിവസം പിന്നിട്ടവർക്ക് 3 ദിവസം പച്ച തെളിയും
  4. വാക്സിൻ എടുക്കാൻ സാധിക്കാത്തവർ ഇളവ് സർട്ടിഫിക്കറ്റ് നേടിയാൽ 5 ദിവസം പച്ച തെളിയും
  5. വാക്സിൻ സ്വീകരിക്കാത്ത ഇളവ് ഇല്ലാത്തവർക്ക് 3 ദിവസം പച്ച തെളിയും
  6. കാലാവധി കഴിഞ്ഞാൽ ചാരനിറം
  7. പോസറ്റീവ് ആയാൽ ചുവപ്പ് നിറം