മാഗി ,കോഫീ പൗഡർ അടക്കം നെസ്​ലെയുടെ 60 %  ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് 
 

 | 
nestle

ലണ്ടൻ: മാഗി ഉൾപ്പെടെയുള്ള അവരുടെ മിക്ക ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന് നെസ്‌ലിന്റെ ആഭ്യന്തര റിപ്പോർട്ട്. 
ചോക്​ളേറ്റുകൾ അടക്കമുള്ള 60 ശതമാനം നെസ്​ലെ ഉൽപന്നങ്ങളും ആരോഗ്യസ്ഥിതിക്ക്​ ഗുണകരമാകുന്നതല്ല എന്നാണ്​ റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. ബേബി ഫുഡ്​, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, കോഫി, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട്​ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

അവരുടെ അനാരോഗ്യകരമായ പ്രവണതകളെ മറികടക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ച റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.


 
ചില തരം ഉൽപന്നങ്ങൾ എത്രതന്നെ ആരോഗ്യകരമാക്കാൻ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്​ലെ പറയുന്നു. കമ്പനിയുടെ 37 ശതമാനം ഉൽപന്നങ്ങൾ ആസ്​ട്രേലിയയിലെ ഫുഡ്​​ റേറ്റിങ്ങിൽ 5ൽ 3.5 സ്​റ്റാറിൽ അധികം നേടിയിട്ടുണ്ട്​. കമ്പനിയുടെ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ മികച്ച ഗുണനിലവാരം പുലർത്തുന്നായി റിപ്പോർട്ടിൽ പറയുന്നു.

വെള്ളവുമായി ബന്ധപ്പെട്ട 82 ശതമാനം ഉൽപന്നങ്ങളും പാലുമായി ബന്ധപ്പെട്ട 60 ശതമാനം ഉൽപന്നങ്ങളും 3.5 സ്​റ്റാറിൽ അധികം നേടിയിട്ടുണ്ട്​. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്​കരിക്കുമെന്നും നെസ്​ലെ പറയുന്നു.