ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച്‌  യുഎഇ യിൽ നാല് ദിവസത്തെ അവധി 

മാസപ്പിറവി ദൃശ്യമാകാതിരുന്നതിനെ തുടർന്ന് ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 20ന് ആണെന്ന് അധികൃതർ അറിയിച്ചിരുന്നു​.​ ദുൽഹജ്ജ്​ ഒന്ന്​ ഞായറാഴ്​ചയും അറഫ ദിനം ജൂലൈ 19നും ആയിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
 | 
eid

ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച്‌ യുഎഇ യിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അറഫാ ദിനം, ബലിപെരുന്നാൾ ദിവസം ഉൾപ്പെടെയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചരിക്കുന്നത്.

ജൂലൈ 19, തിങ്കളാഴ്ച മുതൽ ജൂലൈ 22, വ്യാഴാഴ്ച വരെയാണ് അവധി. എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ ഏജൻസികൾക്കും ആ ദിവസങ്ങളിൽ അവധി ആയിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ സാധാരണ അവധിയും ചേർത്ത് ആറ് ദിവസം അവധി ലഭിക്കും. ജൂലൈ 25, ഞായറാഴ്ച മുതലാണ് പ്രവർത്തിദിനങ്ങൾ ആരംഭിക്കുക.

മാസപ്പിറവി ദൃശ്യമാകാതിരുന്നതിനെ തുടർന്ന് ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 20ന് ആണെന്ന് അധികൃതർ അറിയിച്ചിരുന്നു​.​ ദുൽഹജ്ജ്​ ഒന്ന്​ ഞായറാഴ്​ചയും അറഫ ദിനം ജൂലൈ 19നും ആയിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച സൗദി സു​പ്രീം കോടതി ബലിപെരുന്നാൾ 20ന് ആണെന്ന് പ്രഖ്യാപിച്ചിരുന്നു. ദുബൈ മതകാര്യ വകുപ്പിന്റെ ട്വിറ്റർ​ പ്രകാരം ഇന്ന് ദുൽഹജ്ജ്​ ഒന്നാണ്​. ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഔഖാഫ്​ മതകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.