പാലാരിവട്ടം തിരിച്ചടിയാകുമോ? കളമശേരിയില്‍ പി. രാജീവ് മുന്നില്‍

 | 
പാലാരിവട്ടം തിരിച്ചടിയാകുമോ? കളമശേരിയില്‍ പി. രാജീവ് മുന്നില്‍

കൊച്ചി: എറണാകുളം ജില്ലയിലെ കളമശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ് മുന്നില്‍. കളമശേരിയിലെ സിറ്റിങ് എം.എല്‍.എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ഇ അബ്ദുല്‍ ഗഫൂറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. അബ്ദുല്‍ ഗഫൂര്‍ രണ്ടാം സ്ഥാനത്താണ്.

പാലാരിവട്ടം പാലം അഴിമതിക്കേസ് തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നതിനാല്‍ കളമശേരിയിലെ തെരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്.