അരീക്കോട്  കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

 | 
അരീക്കോട് കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കോനൂര്‍ കണ്ടി സ്വദേശി വടക്കേതടത്തില്‍ ജോസഫിന്റെ മകന്‍ സെബാസ്റ്റ്യന്‍ എന്നയാള്‍ മരണപ്പെട്ടു. 58 വയസായിരുന്നു. ഇന്നലെ രാത്രിയിലാണു സംഭവം.

ഇന്നു രാവിലെ മണിക്ക് സഹോദരന്‍ എത്തിയപ്പോഴാണു സെബാസ്റ്റ്യനെ മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനായ ഇയാള്‍ സ്വന്തം സ്ഥലത്ത് ഒറ്റയ്ക്കാണ് താമസിക്കുന്നത്. നാട്ടുകാര്‍ വിവരമറിയച്ചത് പ്രകാരം പൊലീസും വനം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഊര്‍ങ്ങാട്ടിരിയില്‍ ഓടക്കയം കൂട്ടപറമ്ബ്കുരിയിരി കോളനിയില്‍ ദിവസങ്ങള്‍ക്കു മുമ്ബ് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരണപ്പെട്ടിരുന്നു. ചോലര കോളനി നിവാസിയായ കടുഞ്ഞി(68)യാണ് അന്ന് മരിച്ചത്.