കേരളം ആര് ഭരിക്കും, ഇടതോ-വലതോ-താമരയോ ? കാത്തിരുന്ന ഫലം നാളെ അറിയാം 

തത്സമയ വിവരങ്ങൾ വാചാലം ന്യൂസിലൂടെയും അറിയാം 
 | 
കേരളം ആര് ഭരിക്കും, ഇടതോ-വലതോ-താമരയോ ? കാത്തിരുന്ന ഫലം നാളെ അറിയാം

കേരളം ഇനി ആര് ഭരിക്കും ? ജനഹിതം നാളെ അറിയാം      രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയായേക്കുമെന്നാണ് സൂചന. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. 80 വയസ്സ് പിന്നിട്ടവര്‍ കൊവിഡ് രോഗികള്‍ ഉള്‍പ്പെടെ 5 ലക്ഷത്തിലേറെ തപാല്‍ വോട്ടുകളാണുള്ളത്.

എട്ടരയോടെ സമാന്തരമായി വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണും. ഓരോ മണ്ഡലത്തിലേയും വോട്ടെണ്ണുന്നതിനായി മൂന്ന് ഹാളുകളിലായി 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. 2,02602 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

എല്ലാം അഭിപ്രായ സർവ്വേകളും സംസ്ഥാനത്ത ഇടത് തരംഗം ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത് .എന്നാൽ ഇതെല്ലം പൊള്ളയായ ആരോപണങ്ങൾ  മാത്രം ആണെന്നാണ് മറ്റു പാർട്ടികളുടെ വാദം .

സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് തന്നെയാണ് യുഡിഎഫ്വിലയിരുത്തുന്നത്.നേരിയ സീറ്റുകളുടെ ഭൂരിപക്ഷത്തിന് അധികാരത്തിലത്തൊമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

സര്‍വ്വേകള്‍ കാര്യമായ നേട്ടം പ്രവചിക്കുന്നില്ലെങ്കിലും ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്.സീറ്റ് നേട്ടം രണ്ടക്കം പിന്നിടുകയും ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യവും ഉണ്ടാകുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍.