സ്ഥലം  ഹൊറൈസൺ ഹോട്ടൽ ;പണം കൈമാറിയത് 503-ാം നമ്ബര്‍ മുറിയില്‍; കൂടുതല്‍ തെളിവുകളുമായി പ്രസീത, ശബ്ദരേഖ പുറത്ത്

ജാനുവും, സുരേന്ദ്രനും രണ്ട് മിനിറ്റോളം തനിച്ച്‌ മുറിയിലിരുന്ന് സംസാരിച്ചു. അതിനുശേഷമാണ് കയ്യിലുണ്ടായിരുന്ന ബാഗിൽനിന്ന് പണം ജാനുവിന് കൈമാറിയതെന്നും, പണം കിട്ടിയ വിവരം ജാനു തന്നോട് പറഞ്ഞുവെന്നും പ്രസീത പറയുന്നു.
 | 
ckjanu k surendran

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കുരുക്ക് മുറുക്കുന്നു . സി.കെ. ജാനുവിന് സുരേന്ദ്രൻ ഹോട്ടലിൽ വെച്ച്‌ പണം കൈമാറിയെന്ന് ജെ.ആർ.പി. ട്രഷറർ പ്രസീത അഴീക്കോട്. ഇതിന്റെ തെളിവുകളും പ്രസീത പുറത്തുവിട്ടു.

തലസ്ഥാനത്തെ ഹൊറൈസൺ ഹോട്ടലിൽ സുരേന്ദ്രൻ ജാനുവിനെ കാണാനായി എത്തിയിരുന്നു. സുരേന്ദ്രനൊപ്പം പി.എ. ദിപിനും ഉണ്ടായിരുന്നു. മാർച്ച്‌ ഏഴാം തിയതി രാവിലെ 9.56നാണ് സുരേന്ദ്രനും സംഘവും താനും, ജാനുവും താമസിക്കുന്ന മുറിയിലെത്തിയത്.

ആദ്യം താൻ ഉൾപ്പെടെയുള്ള ആളുകളുമായി ചർച്ച നടത്തി. തുടർന്ന് ജാനുവും, സുരേന്ദ്രനും രണ്ട് മിനിറ്റോളം തനിച്ച്‌ മുറിയിലിരുന്ന് സംസാരിച്ചു. അതിനുശേഷമാണ് കയ്യിലുണ്ടായിരുന്ന ബാഗിൽനിന്ന് പണം ജാനുവിന് കൈമാറിയതെന്നും, പണം കിട്ടിയ വിവരം ജാനു തന്നോട് പറഞ്ഞുവെന്നും പ്രസീത പറയുന്നു.

പത്ത് ലക്ഷം രൂപയുടെ കൈമാറ്റത്തെ കുറിച്ചാണ് ജാനുവിന്റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട് നാളെ തനിക്കോ തന്റെ പാർട്ടിയുള്ളവർക്കോ എന്തെങ്കിലും സംഭവിച്ചാലും സത്യങ്ങൾ പുറത്തുവരുമെന്നും പ്രസീത കൂട്ടിച്ചേർത്തു. പ്രസീതയുടെ വെളിപ്പെടുത്തലോടെ സുരേന്ദ്രനെതിരെ കുരുക്ക് മുറുകുകയാണ്.

ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്ബര്‍ മുറിയില്‍ വച്ചാണ് പണമിടപാട് നടന്നതെന്നും പ്രസീത പറഞ്ഞു. ജാനുവിന്‍റെ റൂം നമ്ബര്‍ ചോദിച്ച്‌ സുരേന്ദ്രന്‍റെ പി എ വിളിച്ചതിന്‍റെ ശബ്ദരേഖയും പുറത്തുവിട്ടു.

ജാനു ഹോട്ടലിലേക്ക് എത്തുന്നതിന്റെ തലേദിവസം സുരേന്ദ്രന്‍ നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ടെന്നും രാവിലെ റൂം നമ്ബര്‍ ഏതാണെന്ന് തിരക്കിയിരുന്നെന്നും പ്രസീത പറഞ്ഞു. സുരേന്ദ്രനും ഒപ്പമുള്ള ആളും മുറിയിലെത്തി ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങള്‍ പുറത്തിറങ്ങിയെന്നും ആ മുറിയില്‍വെച്ചാണ് പണം കൈമാറിയതെന്നും അവര്‍ ആരോപിച്ചു. പണം കിട്ടിയ കാര്യം ജാനു തന്നെ അറിയിച്ചെന്നും പ്രസീത പറഞ്ഞു.