മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ച്  ഏറ്റെടുത്ത് കേരളക്കര ;  ദുരിതാശ്വാസ നിധിയിലേക്കെത്തിയത് ഒരു കോടിയിലധികം രൂപ

കേന്ദ്ര സര്‍ക്കാരിനു 150 രൂപയ്ക്ക് നല്‍കുന്ന വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
 | 
മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് കേരളക്കര ; ദുരിതാശ്വാസ നിധിയിലേക്കെത്തിയത് ഒരു കോടിയിലധികം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് കേരളക്കര .വാക്സിന്‍ സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാങ്ങണം എന്നുളള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് മലയാളികള്‍ പ്രതികരിക്കുന്നത് വാക്സിന്റെ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിക്കൊണ്ടാണ്. ആരുടേയും ആഹ്വാനം കൂടാതെ മലയാളി ആരംഭിച്ച വാക്സിന്‍ ചലഞ്ചിലൂടെ ഇന്ന് മാത്രം ഒരു കോടിയില്‍ അധികം തുകയെത്തിക്കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ വാക്‌സിന്‍ നയം സംസ്ഥാനങ്ങള്‍ക്കു മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമായി പറഞ്ഞിരുന്നു.

വാക്‌സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനു 150 രൂപയ്ക്ക് നല്‍കുന്ന വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമകതകളിലേയ്ക്ക് തള്ളിവിടുന്നതാണ് വാക്‌സിന്‍ നയം. കയ്യില്‍ പണമുള്ളവര്‍ മാത്രം വാക്‌സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് സ്വീകരിക്കാനാകില്ല.