സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

 | 
trolling kerala

തിരുവനന്തപുരം: കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭായോ​ഗം തിരുമാനിച്ചു. 

. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി യൂനിയൻ നേതാക്കൾ, ഹാർബർ മാനേജ്മെൻറ് സമിതി അംഗങ്ങൾ തുടങ്ങിയവരുമായി കൊല്ലം ജില്ലാ കളക്ടര്‍ ഓൺലൈൻ യോഗം നടത്തിയിരുന്നു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നടപ്പാക്കുന്ന ട്രോളിങ് നിരോധനത്തോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ട്രോളിങ് നിരോധന കാലത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍, നിലവിലെ ഭക്ഷ്യകിറ്റ് എന്നിവ കൃത്യമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.