ഈഡിസ് ഈജിപ്തി കൊതുകുകൾക്ക് രൂപമാറ്റം ; രോഗവ്യാപനം കുറയും 
 

കൊതുകുകള്‍ക്ക് രൂപമാറ്റം സംഭവിച്ചതിനാല്‍ ഡെങ്കിപ്പനി ചില സ്ഥലങ്ങളില്‍ ഒതുങ്ങിനില്‍ക്കാനാണ് സാധ്യത
 | 
kothuk

പാലക്കാട്: ഈഡിസ് ഈജിപ്തി കൊതുകുകള്‍ക്ക് രൂപമാറ്റം സംഭവിച്ചത്തിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. കേരളത്തിലെ കാലാവസ്ഥയിലെ മാറ്റം ഈഡിസ് ഈജിപ്തി ഇനം കൊതുകുകളില്‍ രൂപമാറ്റമുണ്ടാക്കിയെന്നാണ് ഇടയാക്കിയെന്നാണ് ദേശീയ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം(എന്‍വിബിഡിസിപി)ന്റെ റിപ്പോര്‍ട്ട്.

കേരളത്തില്‍ ദിനംപ്രതി വ്യാപിച്ചുകൊണ്ടിരിക്കുന്ന സിക രോഗബാധകര്‍ക്ക് എത്രതോളം ഡെങ്കിപ്പനി വരാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്നതിനിടയിലാണ് ഈ കണ്ടെത്തല്‍. ഈഡിസ് ഈജിപ്തി കൊതുകുകള്‍ കുള്ളന്‍ രൂപത്തിലേക്കു രൂപപരിണാമമുണ്ടായി അവ കൂടുതല്‍ പേരെ കടിക്കാന്‍ സാഹചര്യമുണ്ടാകുന്നതോടെയാണ് ഡെങ്കിപ്പനി കൂടുന്നത്.

അതിനാലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തന്നെ ഡെങ്കിയും ചിക്കുന്‍ഗുനിയയും വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇത്തവണ കൊതുകുകള്‍ക്ക് രൂപമാറ്റം സംഭവിച്ചതിനാല്‍ ഡെങ്കിപ്പനി ചില സ്ഥലങ്ങളില്‍ ഒതുങ്ങിനില്‍ക്കാനാണ് സാധ്യത.മഴയുടെ ശക്തി കൂടിയാല്‍ ഇവിടങ്ങളില്‍ രോഗം കൂടാനും അതേസമയം, മഴ കുറഞ്ഞാല്‍ രോഗം കുറയാനും സാധ്യകള്‍ ഏറെയാണ്.