കട തുറക്കല്‍ സമരം മാറ്റിവെച്ചു ; സമരത്തില്‍ നിന്ന് പിന്മാറിയതായി വ്യവസായി ഏകോപന സമിതി

 | 
sm street

കോഴിക്കോട്: സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച കട തുറക്കല്‍ സമരം മാറ്റിവെച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച്‌ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയതെന്നാണ് വിവരം. വ്യാഴാഴ്ചയായിരുന്നു സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി സര്‍ക്കാര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം നാളെ കടകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിക്കുകയും ചെയ്തിരുന്നു.