പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ വിജയിച്ചു

 | 
പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ വിജയിച്ചു

പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ 5031 വോട്ടുകള്‍ക്ക് ജയിച്ചു. മുസ്ലിം ലീഗിന്റെ സിഎച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചാണ് ടിപി രാമകൃഷ്ണന്‍ വിജയിച്ചത്.

കൊയിലാണ്ടിയില്‍ ഇടത് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 1,225 വോട്ടുകള്‍ക്ക് മുന്നിലാണ്. കാട്ടാക്കട മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഐ.ബി. സതീഷ് 2480 വോട്ടിനു ലീഡ് ചെയ്യുന്നു. (രണ്ടാം റൗണ്ട്)

വാമനപുരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡി.കെ. മുരളി 2376 വോട്ടിനു ലീഡ് ചെയ്യുന്നു. (രണ്ടാം റൗണ്ട്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 6372 വോട്ടിനു ലീഡ് ചെയ്യുന്നു. (നാലാം റൗണ്ട്)