മേജർ രവിയുടെ സഹോദരന്‍ കണ്ണൻ പട്ടാമ്പിക്കെതിരെ പീഡന പരാതി; ഒളിവിലെന്ന് പോലീസ്

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് 2019 നവംബറിലാണ് ഡോക്ടർ കണ്ണനെതിരെ ആദ്യ പരാതി നൽകിയത്
 | 
kannan pattambi

കൊച്ചി: നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരിയായ ഡോക്ടർ. പരാതി നൽകിയ ശേഷം തന്നെ സോഷ്യൽമീഡിയയിലൂടെയും മറ്റും കണ്ണൻ പട്ടാമ്പി നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു.

അതേസമയം, കണ്ണൻ ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ച നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നതെന്നും കണ്ണനെതിരെ കേസെടുത്തിട്ടുണ്ടെന്നും പട്ടാമ്പി പൊലീസ് അറിയിച്ചു.

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് 2019 നവംബറിലാണ് ഡോക്ടർ കണ്ണനെതിരെ ആദ്യ പരാതി നൽകിയത്. ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കാൻ ശ്രമിച്ചു, ദേഹോപദ്രവം നടത്തി, ഭീഷണിപ്പെടുത്തി എന്നിവയായിരുന്നു കണ്ണനെതിരായ ഡോക്ടറുടെ പരാതിയിൽ പറയുന്നത്. എന്നാൽ അന്ന് പൊലീസ് താരത്തിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.