തോൽവിയേക്കാൾ നാണക്കേടായി കുഴൽപ്പണ വിവാദം ;പാർട്ടിക്കുള്ളിൽ   അന്വേഷണത്തിന്  ഇ.ശ്രീധരനും ജേക്കബ് തോമസും ഉൾപ്പെട്ട സമിതി 

 പിടിവിട്ടു പോയ കുഴൽപ്പണക്കേസ് സംസ്ഥാന നേതൃത്വത്തിലേക്കും എത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് ഇടപെട്ട് പ്രത്യേക സമിതി രൂപീകരിച്ചത്.
 | 
kuzhalpanam


കൊടകര കുഴൽപ്പണ കേസ് ബിജെപിയെ ആകെ  പ്രതിരോധത്തിൽ ആക്കിയ സാഹചര്യത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര  നേതൃത്വം ചുമതലപ്പെടുത്തി. ഇ.ശ്രീധരൻ, സി.വി.ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവർ ഉൾപ്പെട്ടതാണ് സമതി. പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമാണ് സമതി റിപ്പോർട്ട് നൽകുന്നത്


 പിടിവിട്ടു പോയ കുഴൽപ്പണക്കേസ് സംസ്ഥാന നേതൃത്വത്തിലേക്കും എത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് ഇടപെട്ട് പ്രത്യേക സമിതി രൂപീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തിൽ കേന്ദ്രത്തിന് കടുത്ത അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തോൽവിയേക്കാൾ നാണക്കേടായി കുഴൽപ്പണ വിവാദം ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചത്. കേരളത്തിലെ ബി.ജെ.പിയുടെ നേതാക്കളെ ആരെയും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. സംസ്ഥാന അധ്യക്ഷാനായ കെ സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത്. അതുകൊണ്ടു തന്നെ വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കൾ ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ കോർകമ്മറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടത്. എന്നാൽ വി മുരളീധരൻ പക്ഷം കെ സുരേന്ദ്രനെ പിന്തുണച്ചു. പാർട്ടി നേതാക്കൾക്ക് എതിരെ മെഡിക്കൽ കോഴ ആരോപണം ഉയർന്നപ്പോൾ ഒറ്റകെട്ടായി നിന്നാണ് പാർട്ടി അതിനെ പ്രതിരോധിച്ചതെന്ന് മുരളീധരൻ പക്ഷം വാദിച്ചു.