രണ്ട് ഡോസ്  വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

എന്നാൽ കോവിഡ്  രോഗലക്ഷണമുളളവർക്ക് ഈ ഇളവുണ്ടാകില്ല.ഇവർ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ്  കരുതേണ്ടതുണ്ട്.സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ ഉത്തരവാണ് പ്രാബല്ല്യത്തില്‍ വന്നത്.

 | 
vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും  ഈ ഇളവ് ബാധകമായിരിക്കും.കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ  രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മാത്രം  മതിയാകും. 

എന്നാൽ കോവിഡ്  രോഗലക്ഷണമുളളവർക്ക് ഈ ഇളവുണ്ടാകില്ല.ഇവർ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ്  കരുതേണ്ടതുണ്ട്.സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ ഉത്തരവാണ് പ്രാബല്ല്യത്തില്‍ വന്നത്.

അതേസമയം സംസ്ഥാനത്ത്  കഴിഞ്ഞ  24 മണിക്കൂറിനിടെ 13,750 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി.കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി.