സഗൗരവവുമില്ല, ദൈവനാമവുമില്ല'; ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

 | 
raja
രാജയുടെ ആദ്യ സത്യപ്രതിജ്ഞയിൽ‌ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ ഉണ്ടായിരുന്നില്ല

ദേവികുളം എംഎൽഎ എ. രാജ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ എട്ടരയ്ക്കു സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്തതിലെ അപാകത മൂലമാണ് വീണ്ടും ചെയ്യേണ്ടിവരുന്നത്.

രാജയുടെ ആദ്യ സത്യപ്രതിജ്ഞയിൽ‌ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ ഉണ്ടായിരുന്നില്ല. തമിഴിലായിരുന്നു രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി.അബ്ദുറഹ്‌മാന്‍ അടക്കം മറ്റു മൂന്ന് എംഎല്‍എമാരും എംബി രാജേഷിന് മുമ്പാകെ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.