മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടി 

മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ ഇന്നലെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലമോ വേണം. എന്നാല്‍ എന്തുകൊണ്ട് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യശാലകള്‍ക്ക് ബാധകമാക്കുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം.

 | 
LIQOUR

മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലകള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ ഇന്നലെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലമോ വേണം. എന്നാല്‍ എന്തുകൊണ്ട് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യശാലകള്‍ക്ക് ബാധകമാക്കുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം.

മദ്യശാലകളിലും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, ആര്‍ടിപിസിആര്‍ ഫലമോ നിര്‍ബന്ധമാക്കണം. അങ്ങനെയെങ്കില്‍ മദ്യം വാങ്ങേണ്ടതിനാല്‍ പരമാവധി ആളുകള്‍ വാക്‌സിന്‍ എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. മദ്യവില്‍പ്പന കടകള്‍ക്ക് മുന്നില്‍ ഇപ്പോഴും തിരക്കാണ്. ബാരിക്കേഡ് വെച്ച് അടിച്ച് ഒതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. പലയിടത്തും കന്നുകാലികളോടെന്ന പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരോട് പെരുമാറുന്നത്. ഔട്ട്‌ലെറ്റുകളിലെ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ടതാണെന്നും കോടതി പറഞ്ഞു.